ഇലക്‌ടിക് കാർ നിർമാണ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി വാവ്വെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സുമായി കരാറില്‍ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.വാവ്വെയുടെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണത്തിന് ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സിന്‍റെ പ്ലാന്‍റുകള്‍ ഉപയോഗിക്കാനായിരിക്കും ധാരണ. ഒപ്പം മറ്റ് ഓട്ടോ കമ്പനികളുമായും ഈ വിഷയത്തിൽ വാവ്വെ ചർച്ച നടത്തുന്നുണ്ട്.