ഗൂഗിളും ജിയോയും കൈകോർക്കുന്നു: ലക്ഷ്യം വിലകുറഞ്ഞ 4ജി സ്മാർട്ട്‌ഫോൺ, പുതിയ ഒഎസ്

ബുധന്‍, 15 ജൂലൈ 2020 (16:48 IST)
രാജ്യത്ത് വിലകുറഞ്ഞ 4ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നതിനായി ഗൂഗിളും ജിയോയും ഒന്നിക്കുന്നു.ഇതിനായി ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കും.
 
ഇന്ത്യയിൽ ഇപ്പോളും ധാരാളം 2ജി ഉപഭോക്താക്കളുണ്ട്.2ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും വിവരം പ്രധാനം ചെയ്യാൻ ഗൂഗിൾ സഹായിക്കും. അതിനായി ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.

ഡിജിറ്റൽ ഇക്കോണമിയുടെ ശാക്തീകരണത്തിന് ഗൂഗിളിന്റെ സഹകരണം ഗുണം ചെയ്യുമെന്ന് പറഞ്ഞ മുകേഷ് അംബാനി ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ സ്വാഗതം ചെയ്‌തു.33,737 കോടി രൂപയാണ് ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍