"അടിമുടി ഇന്ത്യൻ" വിപണിയിലേക്ക് മൈക്രോമാക്‌സിന്റെ വമ്പൻ തിരിച്ചുവരവ്

ശനി, 17 ഒക്‌ടോബര്‍ 2020 (11:12 IST)
ഇന്ത്യൻ വിപണിയിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി മൈക്രോ മാക്‌സ്. ഇൻ എന്ന പേരിൽ പുതിയൊരു ബ്രാൻഡിലൂടെയാണ് മൈക്രോമാക്‌സ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് തിരിച്ചെത്തുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിനായി കേന്ദ്രം അംഗീകരിച്ച പിഎല്‍ഐ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ പ്രഖ്യാപനം.
 
ഇൻ മൊബൈൽ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാർട്ട് ഫോൺ ഭൂപടത്തിൽ എത്തിക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുല്‍ ശര്‍മ പറഞ്ഞു.ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാവുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ പരിതസ്ഥിതി വളര്‍ത്തിയെടുക്കുകയും യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നൽകുകയുമാണ് ബ്രാൻഡിലൂടെ ലക്ഷ്യമിടുന്നതെന്ന് മൈക്രോമാക്‌സ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍