പബ് ജി വീണ്ടും എത്തുന്നു ഈ മാസം മുതൽ ഇന്ത്യയിൽ

Webdunia
ഞായര്‍, 13 ജൂണ്‍ 2021 (17:42 IST)
ഗെയിമേഴ്‌സിന്റെ ആവേശമായിരുന്ന പബ്‌ജി പേരുമാറ്റി ഇന്ത്യയിൽ വീണ്ടുമെത്തുന്നു. ബാറ്റിൽ‌ഗ്രൗണ്ട് എന്ന പേരിലെത്തുന്ന പബ് ജി ഈ മാസം 18 മുതൽ ഇന്ത്യയിൽ ലഭ്യമാകും.
 
കേന്ദ്രസർക്കാർ നിരോധനത്തെ തുടർന്ന് മുഖംമിനുക്കി തിരികെയെത്തിയ പബ്ജി ഇന്ത്യയുടെ പ്രീ രജിസ്ട്രേഷൻ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിൻ്റെ ഇന്ത്യൻ പേര്. പ്രീരജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റും ലഭിക്കുമെന്ന് ഡെവലപ്പർമാരായ ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം ഡൗൺലോഡ് ചെയുമ്പോൾ ഈ ആനുകൂല്യം ഉപയോഗിക്കാനാകും.
 
ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും https://www.battlegroundsmobileindia.com/ എന്ന സൈറ്റ് വഴിയും പ്രീരജിസ്റ്റർ ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

Next Article