ഡീസലും നൂറടിച്ചു, ഇരട്ടസെഞ്ചുറി ഏൽപ്പിച്ച ആഘാതത്തിൽ ഈ നഗരം

ഞായര്‍, 13 ജൂണ്‍ 2021 (09:17 IST)
പെട്രോളിന് പുറമെ ഡീസലിനും നൂറ് രൂപ കടന്ന് വടക്കൻ രാജസ്ഥാനിലെ ശ്രീഗംഗാനഗർ പട്ടണം. രണ്ട് ഓട്ടോ ഇന്ധനങ്ങൾക്കും വില നൂറ് കടന്ന സ്ഥലമെന്ന ബഹുമതിയാണ് പട്ടണത്തിന് ലഭിച്ചിരിക്കുന്നത്. രാജ്യത്ത് പെട്രോൾ വി‌ല ആദ്യമായി 100 കടന്നതും ഇവിടെയായിരുന്നു.
 
പെട്രോളിന് 107.23 രൂപയും ഡീസലിന് 100.06 രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ ഇരട്ടസെഞ്ചുറി പട്ടണമെന്ന നേട്ടം ശ്രീനാംഗാന‌ഗർ സ്വന്തമാക്കി.  ശ്രീനാംഗാന‌ഗറിന് പിന്നാലെ മറ്റ് നഗരങ്ങളും ഇരട്ടസെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ്. 
 
രാജസ്ഥാന് പുറമെ മധ്യപ്രദേശ്,മഹാരാഷ്ട്ര,തെലങ്കാന,ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ഡീസൽ വില നൂറ് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍