സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ശ്രീനു എസ്

ശനി, 12 ജൂണ്‍ 2021 (12:37 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയായി. ഡോളര്‍ ക്ഷീണിക്കുന്നതാണ് സ്വര്‍ണവില തിളങ്ങാന്‍ സാധാരണ കാരണമാകുന്നത്. ഇപ്പോള്‍ അമേരിക്കയിലെ വിലക്കയറ്റ ഭീഷണിയാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിനു കാരണം. ഔണ്‍സിന് 21.21 ഡോളര്‍ കുറഞ്ഞ് 1876 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍