കോവിഡ് ബാധിച്ചവര്‍ക്ക് വാക്സിനേഷന്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

ശ്രീനു എസ്

വെള്ളി, 11 ജൂണ്‍ 2021 (18:53 IST)
കോവിഡ് പോസിറ്റീവ് ആയി സുഖപ്പെട്ടവര്‍ക്ക് വാക്സിനേഷന്റെ ആവശ്യമില്ലെന്ന് എയിംസിലെ ഡോക്ടര്‍മാരും കോവിഡ്-19 ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളും ശുപാര്‍ശ ചെയ്തു. ശരിയായ രീതിയിലല്ലാത്ത അപൂര്‍ണമായ വാക്സിനേഷന്‍ വൈറസിന്റെ പുതിയ പരിവര്‍ത്തനങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ വാക്സിന്‍ വിതരണത്തിന് മു്ന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍