പനിയോടൊപ്പം തലവേദന, ചര്‍ദ്ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയുംതോറും വര്‍ദ്ധിച്ചു വരാം എന്നതും രോഗ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെ വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷണം പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക്
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരിലേക്ക് ശരീര ദ്രവത്തിലൂടെയാണ് പകരുന്നത്. നിപ ബാധിത ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും വിശിഷ്യ പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസംമുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉളളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്.