ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍ ഇന്ത്യയിലേക്ക് എത്തില്ല; തിരിച്ചടിയായി കേന്ദ്ര നിലപാട്

ശനി, 12 ജൂണ്‍ 2021 (16:14 IST)
ഐഎസില്‍ (ഇസ്ലാമിക് സ്റ്റേറ്റ്) ചേര്‍ന്ന മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രം ഇടപെടില്ല. ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 
 
സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി വനിതകള്‍. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 2019 അവസാനം കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ സുരക്ഷ ഏജന്‍സികള്‍ക്ക് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. 13 രാജ്യങ്ങളില്‍ നിന്നായി 408 ഐഎസ് അംഗങ്ങളാണ് അഫ്ഗാന്‍ ജയിലില്‍ ഉള്ളത്. ഇവരെ തിരികെ അയക്കുന്നതിന് ഈ രാജ്യങ്ങളുമായി അഫ്ഗാന്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഐഎസില്‍ ചേര്‍ന്ന മലയാളികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര ഏജന്‍സി നിലപാടെടുത്തതായാണ് സൂചന. നാല് പേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍