ഹോട്ട്സ്റ്റാറും സൺനെക്സ്റ്റും, അടക്കം നാല് ഒടിടി ആപ്പുകൾ ഇനി ജിഗാഫൈബറിൽ സൗജന്യം !

Webdunia
തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (17:35 IST)
ജിയോ ടിവിക്കും മറ്റു സൗജന്യ ആനുകൂല്യങ്ങൾക്കും പുറമേ നാല് ഒ‌ടിടി ആപ്പുകളുടെ സൗജന്യ സബ്സ്‌ക്രിപ്ഷൻ നൽകി ജിയോ ജിഗാഫൈബർ. ജിയോ ഫൈബർ പ്ലാനിനൊപ്പം ഹോട്ട്സ്റ്റാർ, വൂട്ട് അടക്കം നാല് ആപ്പുകളിലേക്ക് സൗജന്യ സബ്സ്‌ക്രിപ്ഷൻ ലഭിക്കും. എന്നാൽ എല്ലാ പ്ലാനുകളിലും ഈ സൗജന്യ സബ്സ്‌ക്രിപ്ഷൻ ലഭിക്കില്ല. 
 
ഗോൾഡ് പ്ലാൻ മുതൽ മുകളിലേക്കുള്ള പ്ലാനുകളിൽ മാത്രമേ ഒടി‌ടി ആപ്പുകളുടെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകു. കൂടുതൽ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് ജിയോയുടെ നടപടി.  ഇതുകൂടാതെ മറ്റു ഒടിടി ആപ്പുകൾ ഉപയോക്തക്കൾക്ക് സബ്സ്‌ക്രൈബ് ചെയ്യാനും അവസരം ഉണ്ട്. ഹോട്ട്സ്റ്റാർ, സോണിലൈവ്, വൂട്ട്, ജിയോ സിനിമാ എന്നീ ആപ്പുകളുടെ സബ്സ്‌ക്രിപ്ഷനുകളാണ് ആദ്യം സൗജന്യമായി ലഭിക്കുക. ZEE5, SunNXT സബ്‌സ്‌ക്രിപ്‌ഷനുകളും പിന്നീട് നൽകും.  
 
365 രൂപയുടെ ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുക. വിവിധ ആപ്ലിക്കേഷനിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് നൽകുന്ന പ്ലാറ്റ്‌ഫോമായ ജിയോ ടിവി+ ന് പുറമേയാണ് ഒടിടി സബ്സ്ക്രിപ്ഷനുകൾ സൗജന്യമായി നൽകുന്നത്. പ്രിവ്യൂ ഓഫർ ജിയോ ഫൈബർ ഉപയോക്താക്കളെ പേയ്ഡ് പ്ലാനുകളിലേക്ക് മറ്റുന്ന പ്രവർത്തിയിലാണ് ഇപ്പോൾ ജിയോ പ്രിവ്യൂ പ്ലാൻ ഉപയോക്താക്കൾ  ഈ മാസം അവസാനത്തോടെ പെയ്ഡ് പ്ലാനുകളിലേക്ക് മാറും. 

അനുബന്ധ വാര്‍ത്തകള്‍

Next Article