ഗോവയിൽ പൗരത്വ ഭേദഗതി നിയയം നടപ്പാക്കേണ്ടതില്ല, ബിജെപിയെ സമ്മർദ്ധത്തിലാക്കി ഗോവ മുഖ്യമന്ത്രി

തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (14:36 IST)
പനാജി: പൗരത്വ ഭേദഗതി നിയമത്തിനെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ ബിജെപിയെ സമ്മർദ്ധത്തിലാക്കി ഗോവ മുഖ്യമന്ത്രിയും. പൗരത്വ ഭേദഗതി നിയമവും പൗരത്വപട്ടികയും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടപ്പാക്കേണ്ടതില്ലെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയത്. മാധ്യമങ്ങളുമായി സംസാരിക്കവെയാണ് പ്രമോദ് സാവന്ത് നിലപാട് വ്യക്തമാക്കിയത്. 
 
പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുള്ള ആയിരങ്ങളാണ് ഗോവയിൽ ജീവിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പ്രതികൂലമായി ബാധിക്കുമെന്ന് ഇവർക്ക് ഭിതിയുണ്ട്. എന്നാൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പോലെ ഗോവക്കാർക്ക് നിലവിൽ ഒരു പ്രശ്നവും ഇല്ല. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അത് മാറ്റാന്‍ നിയമപരമായ നടപടിക്രമങ്ങളുണ്ട്. ദേശീയ പൗരത്വ രസ്റ്ററിന്റെ ഗസറ്റ് നോട്ടിഫിക്കേഷൻ പഠിച്ചതിന് ശേഷം അക്കാര്യത്തെ കുറിച്ച് പ്രതികരിക്കാം എന്നും പ്രമോദ് സാവന്ത് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍