മംഗളുരുവിലെ പൊലീസ് വെടിവെപ്പിൽ അന്വേഷണം പ്രഖ്യാപിച്ചു, കർഫ്യൂവിൽ ഇളവ്

ശനി, 21 ഡിസം‌ബര്‍ 2019 (17:20 IST)
മംഗളുരു: പൗരത്വ ഭേതഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അന്വേഷണം പ്രഖ്യാപിച്ചു. കർണാടക മുഖ്യമന്ത്രി ബിഎസ് യഡ്ഡിയൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊലിസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായ് മാറിയതോടെയാണ് നടപടി.
 
കഴിഞ്ഞ ദിവസം സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലും അന്വേഷണം നടക്കും. കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ ഏറെ വൈകിയാണ് വിട്ടയച്ചത്. അതേസമയം പ്രതിഷേധങ്ങൾക്ക് അയവ് വന്ന സാഹചര്യത്തിൽ മംഗളുരുവിലെ നിരോധനാജ്ഞയിൽ ഇളവ് വരുത്തി.
 
രാത്രികാലങ്ങളിൽ മാത്രമായിരിക്കും നിരോധനാജ്ഞ ഉണ്ടാവുക. ശനിയാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെ കർഫ്യു ഉണ്ടായിരിക്കില്ല. ഞായറാഴ്ച പകൽ സമയത്തും നിരോധനം ഉണ്ടായിരിക്കില്ല എന്നാണ് വിവരം. എന്നാൽ നിരോധനാജ്ഞ പിൻവലിക്കില്ല. മുഖ്യമന്ത്രി പങ്കെടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍