തുടയിൽ മറുകുണ്ടോ ? സൂചിപ്പിക്കുന്നത് ഇക്കാര്യത്തെ !

ശനി, 21 ഡിസം‌ബര്‍ 2019 (20:09 IST)
കേവലം ഒരു മറുകിന് എന്താണ് നമ്മുടെ ജീവിതത്തിൽ പ്രാധാന്യം എന്ന് ഒരുപക്ഷേ നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ മറുകിന് നമ്മുടെ ജീവിതത്തിൽ വലിയ പങ്കാണുള്ളത്. ഒരാളുടെ ജീവിതത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും മറുകകൾ സൂചന നൽകും. കൈരേഖ നോക്കി ജിവിതം പ്രവചിക്കുന്നത് പോലെ തന്നെയാണ് ശരീരത്തിലെ മറുകുകളും. ശരീരത്തെ ഓരോ ഭാഗത്തെ മറുകുകളും വ്യത്യസ്ത കാര്യങ്ങളെ സൂചിപ്പിക്കുന്നു.
 
തുടകളില്‍ മറുകുണ്ടെങ്കില്‍ ഇവരുടെ ലൈംഗിക ജീവിതം മനോഹരമായിരിക്കും എന്നാണത്രേ സൂചന. ഇത്തരക്കാരുടെ ലൈംഗികശേഷി ഒരിക്കലും കുറയില്ല. രഹസ്യഭാഗങ്ങളിൽ മറുകുണ്ടായാല്‍ മികച്ച ലൈംഗിക ജീവിത ഉണ്ടാകും. എന്നാല്‍ ഇവര്‍ക്കു സെകിസില്‍ പെട്ടന്നു വിരക്തി അനുഭവപ്പെട്ടേക്കാം. നെറ്റിയുടെ ഇടത് ഭാഗത്തെ മറുക് അശുഭലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ കഷ്ടപ്പാടുകൾക്ക് ഫലം ഉണ്ടാകില്ല എന്നതാണ് ഈ മറുക് സൂചിപ്പിക്കുത്.
 
മേല്‍ ചുണ്ടിനു മുകളിലായി മറുകുള്ളവർ സെക്‌സില്‍ കഴിവും താല്‍പര്യവും കാണിക്കും. തള്ളവിരലിന് അടിയില്‍ മറുക് ഉള്ളവർക്ക് ഒന്നില്‍ കൂടുതല്‍ സെക്‌സ് പങ്കാളികള്‍ ഉണ്ടായേക്കാം എന്നാണ് സൂചന നൽകുന്നത്. വലതുകണ്ണിനു മുകളില്‍ മറുകുള്ളവരും കിടക്കയില്‍ മിടുക്കരായിരിക്കും. നെറ്റിയുടെ നടുവില്‍ മറുകുള്ളത് പുരുഷന്‍മാര്‍ക്ക് ശുഭകരമാണ്. ഭാഗ്യം ഇവരെ എപ്പോഴും തുണക്കും.
 
നെഞ്ചില്‍ മറുകുണ്ടെങ്കില്‍ തുടക്കകാലത്ത് സെക്‌സ് ജീവിതം മോശമാകുകയും പീന്നിട് മികച്ചതാകുകയും ചെയ്യും. പുരുഷന് വലതുവശത്തും സ്ത്രീകള്‍ക്ക് ഇടതുവശത്തും മറുകുള്ളതാണ് ശുഭകരമായി കണക്കാക്കുന്നത്. ശരീരത്തിന്റെ പിന്‍ഭാഗത്ത് മറുക് വരുന്നത് ഭാഗ്യമാണ്. സ്ത്രീകള്‍ക്ക് നെറ്റിയുടെ മധ്യത്തില്‍ മറുക് വന്നാല്‍ ഏറ്റവും ഉത്തമം. കഴുത്തിന്റെ മുന്‍വശത്ത് മറുകുള്ള സ്തീകൾ വിദ്യാസമ്പന്നയാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍