സിട്രോണിന്റെ ആദ്യ വാഹനം സി5 എയർക്രോസ് എസ്‌യുവി ആദ്യമെത്തുന്ന നഗരങ്ങളിൽ കൊച്ചിയും !

Webdunia
തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (16:14 IST)
തങ്ങളുടെ ആദ്യ വാഹനത്തെ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ. സി5 എയർക്രോസ് എന്ന എസ്‌യുവിയാണ് സിട്രോൺ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം. 2020 സെപ്തംബറോടെ ആദ്യ വാഹനത്തെ സിട്രോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
എന്നാൽ തുടക്കത്തിൽ തന്നെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും വാഹനം വിൽപ്പനക്കെത്തില്ല. ഇന്ത്യയിലെ 10 പ്രമുഖ നഗരങ്ങളിൽ മാത്രമായിരിക്കും വാഹനം ആദ്യ ഘട്ടത്തിൽ വിൽപ്പനക്കെത്തു. ഈ നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെട്ടിരിക്കുന്നു. ആദ്യ അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ഓരോ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
തമിഴ്നാട്ടിലെ തിരുവെള്ളൂരിലുള്ള പ്ലാന്റിലാണ് വാഹനം അസംബിൾ ചെയ്യുന്നത്.  
1.2 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക എന്നാണ് വിവരം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article