തുടർച്ചയായ രണ്ടാം പാദത്തിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ കുറവ്, നെറ്റ്ഫ്ലിക്സിൻ്റെ ആധിപത്യം അവസാനിക്കുന്നുവോ?

Webdunia
വ്യാഴം, 21 ജൂലൈ 2022 (21:18 IST)
ഈ വർഷത്തെ തുടർച്ചയായ രണ്ടാം പാദത്തിലും സബ്സ്ക്രൈബർമാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി നെറ്റ്ഫ്ലിക്സ്. സ്ട്രീമിങ് രംഗത്തെ മറ്റ് മത്സരാർഥികളിൽ കടുത്ത മത്സരം നേരിടുന്നതിനിടയിലാണ് ഈ കണക്കുകളും പുറത്തുവന്നിരിക്കുന്നത്. പുതിയ പാദത്തിൽ 9,70,000 ഉപഭോക്താക്കളെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായത്. കമ്പനിക്ക് ഇപ്പോൾ 221 ദശലക്ഷം പെയ്ഡ് ഉപഭോക്താക്കളാണുള്ളത്.
 
തങ്ങളുടെ അംഗത്വ വളർച്ച വേഗത്തിലാക്കുകയും നിലവിലുള്ള പ്രേക്ഷകരെ നിലനിർത്തികൊണ്ട് വരുമാനം നേടുകയുമാണ് തങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളിയും അവസരവുമെന്ന് നെറ്റ്ഫ്ലിക്സിൻ്റെ വരുമാന റിപ്പോർട്ടിൽ പറയുന്നു. 2021 അവസാന പാദം മുതൽക്കാണ് നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കളുടെ എണ്ണത്തിൽ തിരിച്ചടിയുണ്ടായി തുടങ്ങിയത്. ഇത് നെറ്റ്ഫ്ലിക്സിൻ്റെ ഓഹരികളെയും വളരെ മോശമായി ബാധിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article