പുകവലി നിര്‍ത്തിയതിനെ കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

വ്യാഴം, 21 ജൂലൈ 2022 (19:45 IST)
ഒരുകാലത്ത് നന്നായി പുകവലിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ മമ്മൂട്ടി. താരം തന്നെ ഇതേകുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടി പുകവലി ഉപേക്ഷിക്കാന്‍ ഒരു കാരണമുണ്ട്. ആ കാരണം കേട്ടാല്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയ കൈയടിക്കും. 
 
മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് താരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുകവലി നിര്‍ത്തുന്നത്. കൈരളി ടിവിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. പുകവലിക്കുന്നത്, തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും വലിയ ദോഷം ചെയ്യുന്നതാണെന്ന് മമ്മൂട്ടി അന്ന് പറഞ്ഞു. പുകവലി കാരണം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ തന്നെ അനുകരിക്കുന്ന ചിലര്‍ക്ക് വേണ്ടി അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി. അങ്ങനെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശീലം നിര്‍ത്തുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. 
 
പുകവലിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍, ശരീരത്തിനു അത് വളരെ ദോഷം ചെയ്യും. നമ്മുടെ ശരീരത്തിന് ഇഷ്ടമല്ലാത്ത കാര്യമാണ് അതിനോട് അനുവാദം ചോദിക്കാതെ കടത്തി വിടുന്നത്. നമുക്ക് ജീവിക്കാന്‍ പുകയുടെ ആവശ്യമില്ല. ആഹാരപദാര്‍ഥങ്ങളും വായവും മതിയല്ലോ. പുകവലി ശരിയല്ല എന്ന് തോന്നി. അങ്ങനെ വളരെ ഇഷ്ടപ്പെട്ട ശീലം ഉപേക്ഷിക്കുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍