നിങ്ങളുടെ സ്മാർട്ട്ഫോൺ 5ജിയെ സപ്പോർട്ട് ചെയ്യുമോ? എങ്ങനെ അറിയാം?

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (19:33 IST)
ഈ വർഷം തന്നെ അതിവേഗ ഇൻ്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങളോടെ ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ പോകുകയാണ്. ഇക്കഴിഞ്ഞ മാസമാണ് 5ജി സ്പെക്ട്രത്തിൻ്റെ വില്പന നടന്നത്. ഇതിന് പിന്നാലെ 5ജി സേവനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയോ,വോഡാഫോൺ ഐഡിയ,എയർടെൽ തുടങ്ങിയ ടെലികോം ഭീമന്മാർ.
 
സെപ്റ്റംബർ മാസത്തിൽ തന്നെ ജിയോ,വോഡഫോൺ ഐഡിയ തുടങ്ങിയ മുൻനിര കമ്പനികൾ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 5ജി സേവനങ്ങൾ ലഭിക്കാൻ ഏതാനും മാസങ്ങൾ മാത്രം മുന്നിൽ നിൽക്കെ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിൽ 5ജി സപ്പോർട്ട് ആകുമോ എന്ന കാര്യം നമുക്ക് പരിശോധിക്കാവുന്നതാണ്.
 
ക്വാൽകോം സ്നാപ്ഡ്രാഗൺ 778 മുതൽ സ്നാപ്ഡ്രാഗൺ 888 വരെയുള്ള പ്രോസസറുകളിലും കൂടാതെ മീഡിയടെക് ഡൈമൻസിറ്റി 700 മുതൽ ഉള്ള ഫോണുകളിലാണ് 5ജി സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ ഫോണിൽ 5ജി സപ്പോർട്ട് ചെയ്യുമോ എന്നറിയുന്നതിനായി സ്മാർട്ട്ഫോണുകളിൽ സെറ്റിങ്സിലുള്ള സിം ആൻഡ് നെറ്റ്വർക്ക് ഓപ്ഷൻ തെരെഞ്ഞെടുക്കുക. അതിൽ പ്രിഫേർഡ് നെറ്റ്‌വർക്ക് ടൈപ്പ് എന്ന ഓപ്ഷൻ വഴി നിങ്ങൾക്ക് ഏതൊക്കെ നെറ്റ്‌വർക്ക് സപ്പോർട്ട് ആകും എന്നറിയാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article