പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 ഓഗസ്റ്റ് 2022 (19:16 IST)
പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ കഞ്ചാരം ഗ്രാമത്തിലെ രചം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ലാന്‍ഡ് ആന്‍ഡ് സര്‍വ്വേ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച പി രാമകൃഷ്ണ എന്നയാളാണ് അറസ്റ്റിലായത്. 
 
അന്വേഷണത്തില്‍ കുറച്ചു വര്‍ഷങ്ങളായി പ്രതി പശുക്കളെയും വളര്‍ത്തുനായകളേയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രാമവാസികളും ബന്ധുക്കളും ഇക്കാര്യം നേരത്തെ മനസ്സിലാക്കിയിരുന്നു. പ്രതിയുടെ ആരോഗ്യ പരിശോധനയില്‍ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article