ഓൺലൈൻ നിക്ഷേപ തട്ടിപ്പ് : 3 പേർ പിടിയിൽ

എ കെ ജെ അയ്യർ

തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (17:00 IST)
കണ്ണൂർ: ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടത്തിയ മൂന്നു പേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശി അബ്ദുൾ ഗഫൂർ, കുറ്റിക്കാട്ടൂർ സ്വദേശി അബ്ദുൾ മനാഫ്, തൃശൂർ സ്വദേശി സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്.
 
കൂത്തുപറമ്പ് സ്വദേശി ആനന്ദും ഹൗസിൽ അഭിനവ് നൽകിയ പരാതിയിലാണ് മൂവരെയും പോലീസ് പിടികൂടിയത്. ഗ്ലോബൽ ട്രേഡിംഗ് കമ്പനി എന്ന പേരിൽ നിക്ഷേപം ആവശ്യപ്പെട്ട് അഭിനസിൻ്റെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് ഒരു സന്ദേശം വന്നതായിരുന്നു തട്ടിപ്പിൻ്റെ തുടക്കം.  വൻ ലാഭം വാഗ്ദാനം ചെയ്തു വന്ന സന്ദേശത്തെ തുടർന്ന് അഭിനവ് പണം നിക്ഷേപിച്ചു. തൻ്റെ ഐ.സി.ഐ.സി. ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് 3,45,000 രൂപ അയച്ചത്. തുടർന്ന് വൻ ലാഭത്തിനായി കാത്തിരിക്കാനും തുടങ്ങി. എന്നാൽ പിന്നീട് ലാഭം പോയിട്ട് നിക്ഷേപിച്ച പണം പോലും തിരിച്ചു കിട്ടാതെ വന്നതോടെ ആണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ അഡിഷണൽ എസ്.പി കെ .വി .വേണു ഗോപാലിൻ്റെ നിർദ്ദേശ പ്രകാരം കുത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ കെ.വി.ഹരിക്കുട്ടനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍