ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ ജിയോയുടെ ആദ്യ സ്മാർട്ട് ഫോൺ കഴിഞ്ഞ കൊല്ലമാണ് പുറത്തിറക്കിയത്. ജിയോയുടെ 5ജി ഫോണിൻ്റെ വില 10,000 രൂപയുടെ താഴെയായിരിക്കുമെന്നാണ് സൂചനകൾ. സമ്പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ഫോണാണിതെന്നാണ് പറയപ്പെടുന്നത്. ഫോണിൻ്റെ കൂടെ ഡാറ്റാ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും. ഫോണും ഡാറ്റാ പാക്കേജും ഒരുമിച്ച് സ്വന്തമാക്കാനും അവസരം ഉണ്ടാകും.
6.5-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് ഡിസ്‌പ്ലേയുംനേരത്തെ ഇറക്കിയ സ്‌നാപ്ഡ്രാഗൺ 480 5ജിയും ആയിരിക്കാം ജിയോ ഫോണിൻ്റെ പ്രോസസർ എന്നാണ് പ്രതീക്ഷിക്കുന്നത്. 4ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള വേരിയൻ്റുകളും ഉണ്ടാകും.12 എംപിയുടെ മെയിൻ ക്യാമറയും 2 എംപി മാക്രോ സെൻസറും ഉണ്ടാകും. സെൽഫി ക്യാമറ 8 എംപി ആയിരിക്കും. റിലയൻസും ഗൂഗിളും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസ് ആൻഡ്രോയ്ഡ് ഒഎസ് ആയിരിക്കും ഫോണിൽ ഉണ്ടാവുക.