6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമായി എത്തുന്ന നത്തിങ് ഫോൺ 1ൽ സ്നാപ്ഡ്രാഗൺ 778 ജി പ്ലസ് ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8/12 ജിബി റാം വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 128/256 സ്റ്റോറേജ് വേരിയൻ്റുകൾ ലഭ്യമാണ്. പിറകിൽ 50 മെഗാപിക്സലിൻ്റെ ഡുവൽ ക്യാമറകളാണ്.16 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 4500 എംഎഎച്ചിൻ്റേതാണ് ബാറ്ററി. 33 വോൾട്ടിൻ്റെ ഫാസ്റ്റ് ചാർജും സപ്പോർട്ട് ചെയ്യും. ആൻഡ്രോയ്ഡ് 12ലാകും ഫോൺ പ്രവർത്തിക്കുക.
8 ജിബി 128/ജിബി വേരിയൻ്റിന് 32,999 രൂപയും 8 ജിബി/256 ജിബി വേരിയൻ്റിന് 35,999 രൂപയുമാണ് വില. 12 ജിബി/256 വേരിയൻ്റ് 38,999 രൂപയ്ക്ക് ലഭ്യമാകും. ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴിയാണ് നത്തിങ് ഫോണുകൾ ലഭ്യമാവുക.