വാട്സാപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാം: അവസരം നൽകി കമ്പനി

തിങ്കള്‍, 11 ജൂലൈ 2022 (17:09 IST)
വാട്ട്സാപ്പ് ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുമായി മെറ്റ. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വീണ്ടെടുക്കാനാണ് കമ്പനി അവസരം നൽകുന്നത്. വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിൽ നിരോധിക്കപ്പെട്ടവർക്ക് അവരുടെ ആക്സസ് വീണ്ടെടുക്കാൻ പുതിയ ഫീച്ചറിന് കഴിയും.
 
എല്ലാ മാസവും ആപ്പിൻ്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത അക്കൗണ്ടുകൾ കമ്പനി നിരോധിക്കാറുണ്ട്. മാസത്തിൽ 10 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഓരോ മാസവും നിരോധിക്കപ്പെടുന്നത്. ലോഗിൻ ചെയ്യാനുള്ള ശ്രമം നടത്തുമ്പോൾ തന്നെ വാട്സാപ് സപ്പോർട്ടുമായി ബന്ധപ്പെടാനുള്ള ഓപ്ഷൻ കാണിക്കും. അക്കൗണ്ട് തിരിച്ചെടുക്കാനുള്ള മാർഗനിർദേശങ്ങൾ അറിയാനായി വാട്സാപ്പിൻ്റെ ഹെല്പ് പേജ് സന്ദർശിക്കാം.
 
വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ആപ്പിനുള്ളിലെ നിരോധിത അക്കൗണ്ടുകൾക്കായുള്ള റിവ്യൂ ഓപ്‌ഷൻ കാണിക്കുന്നത്. റിവ്യൂ ചെയ്യാനായി നൽകുന്ന റിക്വസ്റ്റിനൊപ്പം കൂടുതൽ വിവരങ്ങൾ കൈമാറേണ്ടതുണ്ട്. അബദ്ധത്തിൽ നിരോധിച്ചതായി ബോധ്യപ്പെട്ടാൽ അക്കൗണ്ട് തിരിച്ചുസ്ഥാപിക്കപ്പെടാം. നിയമലംഘനം നടത്തിയാണ് അക്കൗണ്ട് നഷ്ടമായതെങ്കിൽ അക്കൗണ്ട് തിരികെ ലഭിക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍