ഇൻ്റർനെറ്റ് പാക്ക് ഇല്ലെന്ന്കിലും ജിമെയിൽ സന്ദേശങ്ങൾ വായിക്കാനും പ്രതികരിക്കാനും തിരയാനുമുള്ള സൗകര്യം ഗൂഗിൾ നൽകുന്നുണ്ടെന്ന് എത്ര പേർക്കറിയാം. ഇൻ്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിപ്പെട്ടാലും പ്രധാനപ്പെട്ട മെയിലുകൾ വായിക്കാനും പ്രതികരിക്കാനും കഴിയുമെന്നതാണ് സത്യം. കുറച്ച് ലളിതമായ സെറ്റിങ്ങ്സ് ചെയ്ഞ്ചുകൾ നടത്തിയാൽ ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയജനപ്പെടുത്താനാകും.
ആദ്യമായി mail.google.com എന്ന വിലാസത്തിൽ പോവുക
ഗൂഗിൾ ക്രോമിൽ മാത്രമെ ഗൂഗിളിൻ്റെ ഓഫ്ലൈൻ സൗകര്യം ലഭ്യമാവുകയുള്ളു. സാധാരണ കൊഹിഷൻ്റ് മോഡിൽ ഇത് ലഭിക്കുകയുമില്ല. ഇതിൻ്റെ സെറ്റിങ്ങ്സ് മാറ്റാനായി ഇൻബോക്സിൽ എത്തികഴിഞ്ഞാൽ സെറ്റിങ്ങ്സ് അല്ലെങ്കിൽ കോഗ്‌വീൽ ബട്ടനിൽ ക്ലിക്ക് ചെയ്യുക.