Crypto Winter: ക്രിപ്റ്റോതകർച്ചക്കിടയിൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ഇന്ത്യ വിടുന്നു? വസീർ എക്സ് സ്ഥാപകർ ഇന്ത്യ വിട്ടതായി റിപ്പോർട്ട്

തിങ്കള്‍, 11 ജൂലൈ 2022 (14:09 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വസീർഎക്സിൻ്റെ സ്ഥാപകർ ഇന്ത്യ വിട്ടു. സെബ് പേ,വോൾഡ് തുടങ്ങിയ എക്സ്ചേഞ്ചുകൾ നേരത്തെ തന്നെ സിംഗപൂരിലേക്ക് മാറ്റിയിരുന്നു. ചില പ്ലാറ്റ്ഫോമുകൾക്കെതിരെ എൻഫോഴ്സ്മെൻ്റ് നടപടികൾ ശക്തമാക്കിയതോടെയാണ് ഏജൻസികളുടെ കൂട്ടമായ പിന്മാറ്റം.
 
ലോകമാസകലം ക്രിപ്റ്റോ നിക്ഷേപത്തോടുള്ള താത്പര്യം കുറഞ്ഞതും ക്രിപ്റ്റോ കറൻസികൾ കുത്തനെ താഴ്ന്നതും ഇന്ത്യയിൽ വലിയ തോതിൽ തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയിൽ ക്രിപ്റ്റോ മേഖലയിൽ ജീവനക്കാരെ പിരിച്ചുവിടുന്നതും എക്സ്ചേഞ്ചുകൾ വ്യാപാരം നിർത്തിവെയ്ക്കുന്നതും ക്രിപ്റ്റോനിക്ഷേപങ്ങൾ പിൻവലിക്കാൻ നിക്ഷേപകരെ അനുവദിക്കാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
 
കോയിൻ ബേസ് പിന്തുണയുള്ള വോൾഡ് എക്സ്ചേഞ്ച് ക്രിപ്റ്റോ നിക്ഷേപങ്ങൾ പിൻവലിക്കുന്നതും വ്യാപരവും നിക്ഷേപവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 30 ശതമാനത്തോളം ജീവനക്കാരെയും അവർ വെട്ടിക്കുറച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍