World population Day:ലോകജനസംഖ്യ 800 കോടിയിലേക്ക്, 2023ൽ ഇന്ത്യ ചൈനയെ മറികടക്കും

തിങ്കള്‍, 11 ജൂലൈ 2022 (12:13 IST)
ഈ വർഷം നവംബർ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎൻ വിലയിരുത്തൽ. ജനസംഖ്യയിൽ 2023ൽ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും തിങ്കളാഴ്ച യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം 1950ന് ശേഷം ജനസംഖ്യ മുൻപത്തേ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്.
 
2030ഓടെ ലോക ജനസംഖ്യ 850 കൊടിയിലെത്തും, അതുപോലെ 2050ൽ 970 കോടിയായും ജനസംഖ്യ ഉയരും. 2080ൽ 1040 കോടിയായി ജനസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടിലെ അനുമാനം. അതിന് ശേഷം 2100 വരെ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാകില്ല. അടുത്ത ദശാബ്ദത്തിൽ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍