Whatsapp Update: ആറല്ല, ഇഷ്ടമുള്ളത്ര റിയാക്ഷൻ ഇമോജികൾ ലഭിക്കും: വാട്സാപ്പ് പുതിയ അപ്ഡേറ്റിൽ

ചൊവ്വ, 12 ജൂലൈ 2022 (12:31 IST)
വാട്സാപ്പ് മെസേജിന് കൂടുതൽ ഇമോജികൾ ലഭ്യമാകുന്നു. വാട്സാപ്പിൽ റിയാക്ഷൻ ഫീച്ചർ പുറത്തിറങ്ങി രണ്ട് മാസത്തിന് ശേഷമാണ് പുതിയ അപ്ഡേറ്റ്. ഉപഭോക്താക്കൾക്ക് തുടക്കത്തിൽ 6 ഇമോജികൾ മാത്രമെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളു.
 
റോബോട്ട് ഫെയ്‌സ്, ഫ്രഞ്ച് ഫ്രൈസ്, മാൻ സർഫിംഗ്, സൺഗ്ലാസ് സ്‌മൈലി, 100 ശതമാനം ചിഹ്നം, മുഷ്‌ടി ബമ്പ് എന്നിവയുൾപ്പെടെയുള്ള ഇമോജികൾ പങ്കുവെച്ച് കൊണ്ടാണ് മാർക്ക് സക്കർബർഗാണ് വിവരം പങ്കുവെച്ചത്. ഏത് ഇമോജിയും വാട്സാപ്പ് റിയാക്ഷനായി ഉപയോഗിക്കാനാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് സക്കർബർഗ് മുൻപ് തന്നെ സൂചിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍