കുട്ടികൾ ദിവസം 40 മിനിറ്റ് ഉപയോഗിച്ചാൽ മതി, സോഷ്യൽ മീഡിയ പതിപ്പിന് നിയന്ത്രണമേർപ്പെടുത്തി ചൈന

Webdunia
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (20:50 IST)
ടിക്ടോക്ക് പോലെ ചൈനയിൽ സജീവമായ പ്ലാറ്റ്ഫോമാണ് ഡൗയിന്‍. ടിക്‌ടോക്കിനെ പോലെ ഏറെ ജനപ്രിയമായ ആപ്പിന്റെ ഉപഭോക്താക്കളിൽ അധികവും ചെറുപ്രായക്കാരാണ് ഇപ്പോഴിതാ ഡൗയിൻ ഉപയോഗിക്കുന്ന 14ന് താഴെയുള്ളവർ 40 മിനിറ്റ് മാത്രമെ ആപ്പ് ഉപയോഗിക്കാൻ പാടുള്ളുവെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ചൈന.
 
കൗമാരക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ചൈന അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമാണിത് എന്നാണ് നടപടിക്കെതിരെ ആക്ഷേപം ഉയരുന്നത്.ഡൗയിന്റെ ഉപയോക്തൃ കരാർ അനുസരിച്ച്, പ്ലാറ്റ്ഫോമിൽ കുറഞ്ഞ പ്രായമില്ല. എന്നാൽ 18 വയസ്സിന് താഴെയുള്ളവർ ഇവ ഉപയോ​ഗിക്കാൻ നിയമപരമായി രക്ഷാകർത്താവിന്റെ സമ്മതം നേടണം.
 
കഴിഞ്ഞ മാസം, ചൈനയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ആഴ്ചയിൽ വീഡിയോ ഗെയിമുകൾ കളിക്കുന്നത് നിരോധിച്ചിരുന്നു. ഗെയിം കളിക്കുന്നത് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒരു മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഏറെ കാലമായുള്ള പരിഷ്കരണങ്ങളുടെ തുടർച്ചയാണ് ഈ നടപടി. ചൈനയിലെ ഔദ്യോഗിക മാധ്യമം കൗമാരക്കാരിലെ ഇന്റർനെറ്റ് ഉപയോഗം അവരുടെ മാനസിക-ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
 
ചൈനയിലെ യുവജനസംഖ്യയുടെ 95% ഇപ്പോൾ ഓൺലൈനിലാണ് എന്നാണ് കണക്കുകൾ. അതില്‍ 183 മില്ല്യണ്‍ പ്രായപൂർത്തിയാകാത്തവരാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article