'ബിഎസ്എന്‍എല്‍' സൂപ്പറാണ് 19 രൂപയുടെ ഓഫര്‍ അറിഞ്ഞോ ?

കെ ആര്‍ അനൂപ്
ശനി, 25 ജൂണ്‍ 2022 (12:59 IST)
കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ബിഎസ്എന്‍എല്‍. കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാനുമായി വരവ്. 19 രൂപ മാത്രം മുടക്കിയാല്‍ മതി ( bnsl 19rs plan ).വോയ്സ് റെയ്റ്റ് കട്ടര്‍ എന്നാണ് പ്ലാനിന് പേര് നല്‍കിയിരിക്കുന്നത്.
 
30 ദിവസത്തേക്ക് ഫോണ്‍ നമ്പര്‍ കട്ട് കട്ടാവാതെ ഇരിക്കാന്‍ ഇനിമുതല്‍ 19 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതിയാകും.മറ്റ് ടെലികോം സേവനദാതാക്കള്‍ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നുണ്ട്.ബിഎസ്എന്‍എല്‍ നമ്പര്‍ കട്ട് ആവാതെ ഒരു ഒരു വര്‍ഷത്തേക്കുള്ള ഉപയോഗത്തിന് 228 രൂപ റീചാര്‍ജ് ചെയ്താല്‍ മതി. പക്ഷേ ഇത് കൂടി അറിയണം.
 
ഇത്തരത്തിലുള്ള റീചാര്‍ജ് വഴി 3ജി സേവനം മാത്രമാണ് ഉപഭോക്താവിന് ലഭിക്കുക. എന്നാല്‍ 4ജിയും ഈ തുകയ്ക്ക് അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ പറയുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article