ഇക്കുറി ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുക ലക്ഷ്യം: ജോസ് ബട്ട്‌ലർ

Webdunia
തിങ്കള്‍, 12 ഏപ്രില്‍ 2021 (20:32 IST)
ഐപിഎല്ലിന്റെ പതിനാലാം പതിപ്പിനിറങ്ങുമ്പോൾ തന്റെ ലക്ഷ്യം ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകളെന്ന് ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുകയാണെന്ന് രാജസ്ഥാൻ സൂപ്പർ താരം ജോസ് ബട്ട്ലർ.ഇഎസ്‌പിഎൻ കിക്കിൻഫോയോടാണ് ബട്ട്‌ലർ ഇക്കാര്യം വ്യക്തമാക്കിയത്.
 
2013ൽ നടന്ന ഐപിഎൽ ആറാം എഡിഷനിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഒരു മത്സരത്തിൽ 17 സിക്‌സറുകളാണ് ഗെയ്‌ൽ അടിച്ചുകൂട്ടിയത്. ഇക്കുറി ഈ റെക്കോർഡ് തകർക്കുകയാണ് ലക്ഷ്യമെന്നാണ് ബട്ട്‌ലർ പറയുന്നത്.
 
അതേസമയം ഏത് ടീമിനെയാണ് ഐപിഎല്ലിൽ താരം ഉറ്റുനോക്കുന്നത് എന്നതിന് മഹേന്ദ്ര സിങ് ധോണി നായകനായഎത്തുന്ന ചെന്നൈയുടെ പേരാണ് താരം പറഞ്ഞത്.ഇംഗ്ലീഷ് ടീമിലെ സഹതാരവും ചെന്നൈ താരവുമായ മോയിൻ അലിയെ നേരിടാനാണ് താൻ കാത്തിരിക്കുന്നതെന്നും ബട്ട്‌ലർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article