മുംബൈക്കെതിരെ വിക്കറ്റ് നേടുന്ന ആദ്യ ബൗളർ, റെക്കോർഡ് നേട്ടവുമായി ഹർഷൽ പട്ടേൽ

ശനി, 10 ഏപ്രില്‍ 2021 (15:20 IST)
പതിനാല് ഐപിഎൽ സീസണുകൾ കളിച്ചിട്ടും ഇതുവരെയും മുംബൈ ഇന്ത്യൻസിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ ഒരു ബൗളർക്കും സാധിച്ചിരുന്നില്ല. എന്നാൽ ഐപിഎല്ലിലെ ഉദ്‌ഘാടന മത്സരത്തിൽ മുംബൈയെ ബാംഗ്ലൂർ തകർത്തപ്പോൾ 14 വർഷങ്ങളായി മുംബൈ അഹങ്കാരമായി കൊണ്ട് നടന്ന നേട്ടം കൂടിയാണ് തകർന്നത്.
 
മുംബൈ ഇന്ത്യൻസിനെതിരെ നാല് ഓവറുകളിൽ 27 റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഹർഷൽ പട്ടേലിന്റെ നേട്ടം. ഇതിൽ 3 വിക്കറ്റുകളും വീണത് മത്സരത്തിലെ അവസാന ഓവറിലായിരുന്നു. വമ്പൻ അടിക്കാരായ ഹാർദ്ദിക് പാണ്ഡ്യ,കീറോൺ പൊള്ളാർഡ് എന്നിവരുടെ വിക്കറ്റും ഹർഷലിനായിരുന്നു.
 
ഇവർക്ക് പുറമെ ഇഷാൻ കിഷൻ,ക്രുനാൽ പാണ്ഡ്യ,ജെൻസൻ എന്നിവരുടെ വിക്കറ്റും താരം സ്വന്തമാക്കി. ഹർഷൽ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും. ബാംഗ്ലൂരിനായി വിജയറൺസ് നേടിയതും ഹർഷൽ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍