ആദ്യ മത്സരത്തിൽ തോൽവി, പതിവ് തെറ്റിക്കാതെ മുംബൈ, ഡിവില്ലിയേഴ്‌സ് കരുത്തിൽ ബാംഗ്ലൂർ വിജയം

ശനി, 10 ഏപ്രില്‍ 2021 (12:13 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉദ്‌ഘാടന മത്സരത്തിൽ പതിവ് തെറ്റിക്കാതെ തോൽവിയിൽ തുടങ്ങി ദൈവത്തിന്റെ സ്വന്തം പോരാളികൾ. തുടർച്ചയായ ഒൻപതാം സീസണിലാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യ മത്സരം തോൽവിയോടെ തുടങ്ങുന്നത്.
 
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്.
 
27 പന്തിൽ 48 റൺസെടുത്ത എ‌ബി ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂർ വിജയം ഉറപ്പാക്കിയത്. ഗ്ലെൻ മാക്‌സ്‌വെൽ 39ഉം വിരാട് കോലി 33 റൺസുമെടുത്തു. അഞ്ചു വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ഹർഷൽ പട്ടേലാണ് മുംബൈ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.ഹർഷൽ പട്ടേൽ തന്നെയാണ് ബാംഗ്ലൂരിനായി വിജയ റൺസ് നേടിയതും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍