മുംബൈ ഇന്ത്യൻസിനെ വരിഞ്ഞുമുറുക്കി ബാംഗ്ലൂർ, ഹർഷൽ പട്ടേലിന് അഞ്ച് വിക്കറ്റ്, 160 റൺസ് വിജയലക്ഷ്യം

വെള്ളി, 9 ഏപ്രില്‍ 2021 (21:23 IST)
പതിനാലാം ഐപിഎൽ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 160 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ആർസി‌ബി തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ബോൾ കൊണ്ട് നടത്തിയത്.
 
ടീം 24ൽ എത്തിനിൽക്കെ രോഹിത് ശർമയെ നഷ്ടപ്പെട്ടെങ്കിലും ക്രിസ് ലിന്നും സൂര്യകുമാർ യാദവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് ടീമിനെ മികച്ച നിലയിൽ എത്തിക്കുമെന്ന സൂചനകൾ നൽകി. എന്നാൽ 31 റൺസുമായി സൂര്യകുമാർ യാദവും 49 റൺസുമായി ക്രിസ് ലിന്നും പുറത്തായതോടെ മത്സരത്തിന്റെ കടിഞ്ഞാൺ ബാംഗ്ലൂർ ബൗളർമാർ ഏറ്റെടുത്തു.
 
തകർത്തടിച്ച ഇഷാൻ കിഷാനെയും അപകടകാരികളായ പൊള്ളാർഡിനെയും ഹാർദ്ദിക് പാണ്ഡ്യയെയും പുറത്താക്കി ഹർഷൽ പട്ടേലാണ് മത്സരം ബാംഗ്ലൂരിന്റെ നിയന്ത്രണത്തിലാക്കി. അവസാന ഓവറിൽ തകർത്തടിക്കാൻ ശ്രമിക്കവെയാണ് മുംബൈയുടെ 4 വിക്കറ്റുകൾ നഷ്ടമായത്. ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍