ഐപിഎല്ലിൽ 100 ജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ടീമായി കൊൽക്കത്ത

തിങ്കള്‍, 12 ഏപ്രില്‍ 2021 (16:16 IST)
ഐപിഎൽ പതിനാലാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചതോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 177 റൺസെടുക്കാനെ സാധിച്ചുള്ളു. ഇതോടെ ഐപിഎല്ലിലെ നൂറാം വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്.
 
മുംബൈ ഇന്ത്യ‌ൻസ്,ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകൾ മാത്രമാണ് ഇതിന് മുൻപ് 100 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളു. മുംബൈ ഇന്ത്യൻസ് 120 മത്സരങ്ങൾ വിജയിച്ചപ്പോൾ 106 മത്സരങ്ങളാണ് ചെന്നൈ വിജയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍