ഐപിഎല്ലിലെ മോശം ഫീൽഡർ കോലിയോ? കണക്കുകൾ ഇങ്ങനെ

ശനി, 10 ഏപ്രില്‍ 2021 (20:21 IST)
ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ഗംഭീര തുടക്കമിട്ട് റോയൽ ചലഞ്ചേഴ്‌സ്. മുംബൈയെ പോലെ ഒരു ശക്തമായ ടീമിനെ പരാജയപ്പെടുത്തിയെങ്കിലും മത്സരത്തിൽ കോലിയെ തേടി മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് എത്തിയിരിക്കുകയാണ്.
 
ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ ക്രുണാൽ പാണ്ഡ്യയുടെ ക്യാച്ച് അവസരം കോലി നഷ്ടമാക്കിയിരുന്നു. കഴിഞ്ഞ 3 ഐപിഎൽ സീസണുകളിലായി കോലി നഷ്ടപ്പെടുത്തുന്ന ഏഴാമത് ക്യാച്ചായിരുന്നു അത്. ഈ കാലയളവിൽ ഇത്രയും ക്യാച്ചുകൾ മറ്റാരും തന്നെ നഷ്ടപ്പെടുത്തിയിട്ടില്ല.
 
അതേസമയം ക്യാച്ചെടുക്കുന്നതിനിടെ പന്ത് കോലിയുടെ മുഖത്തേക്ക് തെറിക്കുകയും താരത്തിന്റെ വലത് കണ്ണിന് താഴെ പരിക്കേൽക്കുകയും ചെയ്‌തു.മത്സരത്തിൽ മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന ബോളിലാണ് ബാംഗ്ലൂർ മറികടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍