ഇത്തവണ ഐപിഎല്ലിൽ തിളങ്ങുന്നത് ആ ടീം: ഡേവ് വാട്‌മോർ പറയുന്നു

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (15:25 IST)
ഇത്തവണ ഐപിഎൽ കളിക്കുന്നതിൽ ഏറ്റവും സന്തുലിതമായ ടീം വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണെന്ന് പ്രശ്‌സ്‌ത ക്രിക്കറ്റ് പരിശീലകനായ ഡേവ് വാട്‌മോർ. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്‌പ്രസുമായി സംസാരിക്കുകായിരുന്നു അദ്ദേഹം.
 
2016ന് ശേഷം ആദ്യമായണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്രയും സന്തുലിതമായ ടീമുമായി കളത്തിലിറങ്ങുന്നതെന്ന് വാട്‌മോർ പറഞ്ഞു. എപ്പോഴും ജയിക്കാൻ മാത്രം ഇറങ്ങുന്ന കളിക്കാരനാണ് കോലിയെന്നും ഇത്തവണത്തെ ഐപിഎല്ലിലും കോലി തിളങ്ങുമെന്നും വാട്‌മോർ പറഞ്ഞു.
 
അതേസമയം യുഎഇ‌യിൽ നടക്കുന്ന ഐപിഎല്ലിൽ സ്പിന്നർമാർക്ക് പ്രധാനറോൾ ഉണ്ടാകുമെന്നും. യുസ്‌വേന്ദ്ര ചാഹൽ ആയിരിക്കും ഇത്തവണ ബെംഗളൂരുവിന്റെ സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകുകയെന്നും വാട്‌മോർ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article