ഐപിഎല്ലിൽ വിജയശതമാനം കൂടിയ ക്യാപ്‌റ്റൻ ധോണിയും രോഹിത്തുമല്ല!

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (19:24 IST)
ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടക്കമാവാൻ പോവുകയാണ്. സച്ചിൻ, പോണ്ടിങ്, ഷെയ്‌ൻ വോൺ തുടങ്ങി നിരവധി ഇതിഹാസങ്ങൾ ഇത്രയും കാലങ്ങളായി ഐപിഎല്ലിൽ ഫ്രാഞ്ചൈസികളെ നയിച്ചിട്ടുണ്ട്.
 
ഏറ്റവുമധികം കിരീടനേട്ടങ്ങൾ എന്ന റെക്കോഡ് മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിംഗ്‌സിനുമാണ്. എന്നാൽ ഐപിഎല്ലിലെ വരാനിരിക്കുന്ന സീസണീലെ ക്യാപ്‌റ്റന്മാരുടെ വിജയശതമാനം നോക്കിയാൽ ധോണിയോ, രോഹിത്തോ അല്ല ഏറ്റവുമധികം വിജയശതമാനമുള്ള നായകൻ. രാജസ്ഥാൻ റോയൽസിന്റെ സ്റ്റീവ് സ്മിത്താണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
 
ഐപിഎല്ലിൽ മികച്ച നേട്ടം കൈവരിച്ച മഹേന്ദ്ര സിംഗ് ധോണി 174 മത്സരങ്ങളിലാണ് ചെന്നൈയെ നയിച്ചത്.വിജയശതമാനം 59.8. 104 മത്സരങ്ങളിൽ നായകനായ രോഹിത് ശർമയ്ക്ക് 57.7 വിജയശതമാനമാണുള്ളത്. കൊൽക്കത്തയുടെ നായകനായ ദിനേഷ് കാർത്തികിന് 47.2 ശതമാനവും ഡൽഹി നായകനായ ശ്രേയസ് അയ്യർക്ക് 54.2ഉം വിജയശതമാനമാണുള്ളത്.
 
65.5 വിജയശതമാനത്തോടെ രാജസ്ഥാൻ റോയൽസ് നായകൻ സ്റ്റീവ് സ്മിത്താണ് പട്ടികയിൽ ഒന്നാമത്. മറ്റൊരു ഓസീസ് താരമായ ഡേവിഡ് വാർണർക്ക് 55.3 വിജയശതമാനമാണു‌ള്ളത്. 44.5 വിജയശതമാനമുള്ള കോലിയാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍