2019 അവസാനം നടന്ന ഐപിഎൽ ലേലത്തിൽ 10.75 കോടി രൂപ മുടക്കിയാണ് കിംഗ്‌സ് ഇലവൻ പഞ്ചാബ് ഓസീസ് വെടിക്കെട്ട് വീരനായ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റ്സ്മാനാണെങ്കിലും കളിയിൽ സ്ഥിരത പുലർത്താത്ത താരത്തിന് 10 കോടി ചിലവിട്ടതിൽ പഞ്ചാബ് ആരാധകർ അത്ര സന്തോഷത്തിലല്ല. ഇപ്പോളിതാ തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്ന് വിശദമാക്കിയിരിക്കുകയാണ് ടീമിന്റെ പരിശീലകനായ അനിൽ കുംബ്ലെ.