റോയൽ ചാലഞ്ചേഴ്‌സ് ബാഗ്ലൂർ,മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിൽ ഒന്നായിരിക്കും ഇത്തവണ ജേതാക്കളാവുക എന്നതാണ് ഹോഗിന്റെ പ്രവചനം. ഇതിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ മാത്രമാണ് ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ടീം. മുംബൈ ഇന്ത്യൻസ് നാലുതവണ ഐപിഎൽ കിരീടം സ്വന്തമാക്കിയപ്പോൾ 2 തവണയാണ് കൊൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കിയത്.