കാർത്തികും റസ്സലും തമ്മിൽ സ്വരചേർച്ചയില്ല: തർക്കങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മുൻ ഓസീസ് താരം

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (19:38 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പിൽ ക്യാപ്‌റ്റൻ ദിനേശ് കാർത്തികും ഓൾറൗണ്ടർ ആന്ദ്രേ റസ്സലും തമ്മിൽ അത്ര രസത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ വർഷം റസ്സലിനെ വാലറ്റത്ത് ഇറക്കിയ തീരുമാനത്തോട് റസ്സൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ക്യാപ്‌റ്റന്റെ മോശം തീരുമാനങ്ങളാണ് കൊൽക്കത്തയെ പ്ലേ ഓഫിലെത്തുന്നതിന് മുൻപ് പുറത്താക്കിയതെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോളിതാ ടീമിലെ പ്രധാന താരങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസീസ് താരവും മുൻ കൊൽക്കത്ത താരവുമായ ബ്രാഡ് ഹോഗ്.
 
ടീമിനുള്ളിലെ പൊരുത്തക്കേടുകൾ ഉടൻ പരിഹരിക്കണമെന്നാണ് ഹോഗിന്റെ ആവശ്യം. അതേസമയ റസ്സലുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ഇപ്പോൾ എല്ലാം നല്ലരീതിയിലാണ് പോകുന്നതെന്നുമാണ് നായകനായ ദിനേശ് കാർത്തിക്കിന്റെ പ്രതികരണം. കാര്‍ത്തികും റസ്സലും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ടീമിലെ പോരായ്മയെന്ന് നേരത്തെ കോച്ചായ ബ്രണ്ടൻ മക്കല്ലവും അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍