അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെയധികം അനുഭവസമ്പത്തുള്ള ചെന്നൈയൻ നിരയിൽ നിന്നും ഒരു ഉപനായകനെ കണ്ടെത്തുക എന്നത് ചെന്നൈക്ക് പ്രയാസമേറിയ കാര്യം ആയിരിക്കില്ല. അങ്ങനെയെങ്കിൽ ടീമിന്റെ ഉപനായകനാകാൻ ഏറ്റവുമധികം സാധ്യത വെസ്റ്റിൻഡീസ് സൂപ്പർ താരമായ ഡ്വെയിൻ ബ്രാവോയ്‌ക്കും ദക്ഷിണാഫ്രിക്കൻ താരം ഹാഫ് ഡുപ്ലെസിസിനുമാണ്. അന്താരാഷ്ട്ര തലത്തിൽ ദേശീയ ടീമിന്റെ നായകന്മാരായിരുന്നു എന്നതും രണ്ട് പേർക്കും കൂടുതൽ സാധ്യത നൽകുന്നു.