ഐപിഎല്ലിൽ സഞ്ജു സാംസണിന് ടീമിന്റെ അധികചുമതല

വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (12:53 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ടീമിൽ ധോണി ഒഴിച്ചിട്ടുപോയ സ്ഥാനത്തേക്കുള്ള മത്സരം കൂടെ ശക്തമാണ്. ഈ മത്സരത്തിൽ മുൻനിരയിലുള്ള താരങ്ങളിലൊരാളാണ് മലയാളി താരം സഞ്ജു സാംസൺ. ഇപ്പോളിതാ ഐപിഎല്ലിന് ഈ മാസം തുടക്കം കുറിക്കാനിരിക്കെ സഞ്ജുവിന് അധിക ചുമതല നൽകിയിരിക്കുകയാണ് ഐപിഎല്ലിൽ സഞ്ജുവിന്റെ ടീമായ രാജസ്ഥാൻ റോയൽസ്.
 
ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പിൽ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ് റോയല്‍സ്. ടീമിലെ പുതുമുഖ താരങ്ങള്‍ക്ക് ഉപദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക എന്നതാണ് സഞ്ജുവിന്റെ ചുമതല. ഇതിനായി സഞ്ജുവിനൊപ്പം റോബിന്‍ ഉത്തപ്പ, ജയദേവ് ഉനദ്കട് തുടങ്ങിയവരുമുണ്ട്.
 
രാജസ്ഥാൻ റോയൽസിനായി 93 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 2209 റൺസാണ് ഐപിഎല്ലിൽ നേടിയിട്ടുള്ളത്. ഇതിൽ രണ്ട് സെഞ്ചുറികളും 10 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍