ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്,ഓസീസ് താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (13:20 IST)
ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഐപിഎല്ലിനെത്തുന്ന എല്ലാ താരങ്ങളും ക്വാറന്റൈൻ പാലിക്കണമെന്നായിരുന്നു നേരത്തെയുള്ള ചട്ടം. എന്നാൽ ഈ തീരുമാനം ബിസിസിഐ പിൻവലിക്കുകയായിരുന്നു.
 
ഇംഗ്ലണ്ട്-ഓസ്ട്രേലിയ ടി20 പരമ്പര സെപ്‌റ്റംബർ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും. ക്വാറന്റൈൻ കാലാവധി പരിഗണിക്കുകയാണെങ്കിൽ പരമ്പര കഴിഞ്ഞെത്തുന്ന താരങ്ങൾക്ക് ആദ്യത്തെ ഐപിഎൽ മത്സരങ്ങൾ നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് ബിസിസിഐയുടെ പുതിയ തീരുമാനം. 
 
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ ബയോ സെക്യൂർ ബബിളിനകത്താണ് കഴിയുന്നത്. അതുകൊണ്ട് അപകടങ്ങൾ ഒന്നുംതന്നെയില്ലെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ഈ താരങ്ങൾ ചാര്‍ട്ടേഡ് വഴി യുഎഇയിലെത്തും. എന്നാല്‍ യുഎഇയിലേക്ക് പ്രവേശിക്കുന്നതിന്റെ മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് നെഗറ്റീവായാൽ മാത്രമെ താരങ്ങൾക്ക് യു‌എഇയിൽ പ്രവേശിക്കാനാകു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article