തന്റെ ആദ്യ കാര്‍ കണ്ടെത്താന്‍ ആരാധകരുടെ സഹായം തേടി സച്ചിന്‍ തെണ്ടുല്‍ക്കര്‍

ശ്രീനു എസ്

വ്യാഴം, 20 ഓഗസ്റ്റ് 2020 (16:53 IST)
തന്റെ ആദ്യ കാര്‍ കണ്ടെത്താന്‍ ആരാധകരുടെ സഹായം തേടി സച്ചിന്‍ തെണ്ടുല്‍ക്കര്‍. തന്റെ കാര്‍ മാരുതി 800 ആയിരുന്നുവെന്നും എന്നാല്‍ അത് ഇപ്പോള്‍ തന്റെ പക്കല്‍ ഇല്ലെന്നും എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ തന്നെ ദയവുചെയ്ത് അറിയിക്കണമെന്നുമാണ് താരം ആവശ്യപ്പെടുന്നത്. നിലവില്‍ ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്‍.
 
കാറുകളോടുള്ള താരത്തിന്റെ അഭിനിവേശം പ്രശസ്തമാണ്. സച്ചിന്റെ ഗാരേജില്‍ കാറുകളുടെ വ്യത്യസ്ഥ ശേഖരം തന്നെയുണ്ട്. എന്നാലിപ്പോള്‍ താരം തന്റെ ആദ്യകാല കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍