വിരമിക്കൽ മത്സരം നൽകാൻ തയ്യാറെന്ന് ബിസിസിഐ, ഒരിക്കൽകൂടി ധോണി നീലക്കുപ്പായത്തിൽ കളിയ്ക്കുമോ ?

വ്യാഴം, 20 ഓഗസ്റ്റ് 2020 (10:20 IST)
മുംബൈ: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടയിരുന്നു മുൻ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി അന്തരാഷ്ട്ര ക്രിക്കറ്റില്നിന്നും വിടവാങ്ങിയത്. ആഘോഷങ്ങളോ ബഹാങ്ങളോ ഇല്ലാതെ ഓഗസ്റ്റ് പതിനഞ്ചിന് രാത്രിയിൽ ഞാൻ വിരമിച്ചതായി കണക്കാക്കൂ എന്ന അഭ്യർഥനയിൽ ധോണി ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രൽഖ്യാപിച്ചു. ഇതോടെ ധോണിയ്ക് അർഹമായ വിരമിക്കൽ മത്സരവും യാത്രയയപ്പും നൽകിയില്ല എന്ന് ശക്തമായ വിമർശനവും ഉയർന്നു. 
 
ധൊണിയ്ക്ക് വിരമിക്കൽ മത്സരം നൽകാൻ തയ്യാറാണ് എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ ബിസിസിഐ. പ്രതീക്ഷിയ്ക്കാത്ത നേരത്താണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത് എന്നായിരുന്നു ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. ധോണിയ്ക്ക് വിടവാങ്ങൽ മത്സരം നൽകാൻ ആലോചിയ്ക്കുന്നതായി ബിസിസി ഒഫീഷ്യൽ ദേശീയ മാധ്യമത്തോട് പ്രതികരിയ്ക്കുകയായിരുന്നു. രാജ്യത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ താരമാണ് ധോണി. ഒരു മികച്ച യാത്രയയപ്പ് ധോണി അര്‍ഹിക്കുണ്ട് എന്നും ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.
 
ധോണിക്കു തീര്‍ച്ചയായും വിടവാങ്ങാന്‍ ഒരു മല്‍സരം നല്‍കണമെന്ന് തന്നെയാണ് ബിസിസിഐ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആരും ചിന്തിക്കാത്ത സമയത്താണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ല. ഐപിഎല്ലിനിടെ ധോണിയുമായി വിടവാങ്ങല്‍ മല്‍സരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സംസാരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം തേടും. തീര്‍ച്ചയായും ഉചിതമായ യാത്രയപ്പ് ധോണിക്കു നൽകും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍