ക്രിക്കറ്റ്: രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു

ശ്രീനു എസ്

വെള്ളി, 21 ഓഗസ്റ്റ് 2020 (09:32 IST)
രണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയാണ് അറിയിച്ചത്. എന്നാല്‍ താരങ്ങളുടെ പേരു വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ഒരു സാംസ്‌കാരിക ചടങ്ങില്‍ പങ്കെടുത്ത താരങ്ങളില്‍ രണ്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 
അഞ്ചുദിവസത്തെ സാംസ്‌കാരിക ക്യാമ്പ് ചൊവ്വാഴ്ചയാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ ഈ ക്യാമ്പില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഡുപ്ലെസിസ് പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. മുപ്പതോളം താരങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍