എറണാകുളത്ത് രോഗം സ്ഥിരീകരിച്ച 61 ശതമാനം പേരും 50 വയസിനു താഴെ; യുവാക്കളില്‍ രോഗവ്യാപനം രൂക്ഷം

ശ്രീനു എസ്

വെള്ളി, 21 ഓഗസ്റ്റ് 2020 (08:22 IST)
സംസ്ഥാനത്ത് യുവാക്കളില്‍ രോഗവ്യാപനം രൂക്ഷം. എറണാകുളം ജില്ലയില്‍ മാത്രം രോഗംസ്ഥിരീകരിച്ചവരില്‍ 61 ശതമാനം പേരും 50വയസിനു താഴെയുള്ളവരാണ്. അതിനാല്‍ തന്നെ രോഗമുക്തിനിരക്ക് കൂടുവാനും മരണനിരക്ക് കുറയുവാനും കാരണമാകുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് വീട്ടിലെ മുതിര്‍ന്നവരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 
ഇപ്പോള്‍ ചികിത്സയിലുള്ള അഞ്ചുശതമാനം പേര്‍ക്കുമാത്രമാണ് ഐസിയു, ഓക്‌സിജന്‍ സഹായം ആവശ്യമായി വരുന്നത്. എന്നാല്‍ പ്രായമായവരിലേക്ക് രോഗം പടര്‍ന്നാല്‍ ഇത് 10മുതല്‍ 12ശതമാനവരെ ആകും. സംസ്ഥാനത്ത് 182പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 130പേര്‍ 60വയസിനു മുകളിലുള്ളവരാണ്. 43പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍