കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

ശ്രീനു എസ്

വെള്ളി, 21 ഓഗസ്റ്റ് 2020 (09:07 IST)
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. ഇന്നലെ പുറത്തുവന്ന കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50231 ആയിട്ടുണ്ട്. ഇതില്‍ 32607പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 17382പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം മൂലം ഇതുവരെ 182പേരാണ് മരിച്ചത്. ഇതില്‍ ഏറെയും 60വയസിനു മുകളിലുള്ളവരാണ്. 
 
സംസ്ഥാനത്ത് ഇന്നലെ 1968 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍