റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാനേജ്‌മെന്റിനും ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് വിരാട് കോലി. പ്ലേ ഓഫ് എലിമിനേറ്ററില്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ടാണ് ആര്‍സിബി പുറത്തായത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിയുടെ അവസാന മത്സരമായിരുന്നു ഇത്.
'നമ്മള്‍ ആഗ്രഹിച്ച ഫലമല്ല ഇത്. പക്ഷേ ഞാന്‍ അഭിമാനിക്കുന്നു, ടൂര്‍ണമെന്റില്‍ ഉടനീളം ടീം അംഗങ്ങള്‍ കാണിച്ച പോരാട്ടവീര്യത്തെ ഓര്‍ത്ത്. നിരാശപ്പെടുത്തുന്ന അവസാനമാണ്. എങ്കിലും നമുക്ക് തലയുയര്‍ത്തി നില്‍ക്കാം. ആരാധകര്‍ക്കും മാനേജ്‌മെന്റിനും സപ്പോര്‍ട്ടിങ് സ്റ്റാഫിനും നന്ദി പറയുന്നു,' കോലി കുറിച്ചു.