അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; ആര്‍സിബി താരം ഡാനിയേല്‍ ക്രിസ്റ്റ്യന്റെ പങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ സൈബര്‍ ആക്രമണം

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (12:33 IST)
എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോറ്റതില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡാനിയേല്‍ ക്രിസ്റ്റ്യന്റെ പങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ സൈബര്‍ ആക്രമണം. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ഒരോവറില്‍ 22 റണ്‍സ് വഴങ്ങിയിരുന്നു. ആര്‍സിബിയുടെ പരാജയത്തിനു പ്രധാന കാരണമായത് ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ആണെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് ആരാധകരുടെ സൈബര്‍ ആക്രമണം. 
 
തന്റെ പങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ട്രോളുകളും പരിഹാസങ്ങളും അതിരുകടക്കുകയാണെന്ന് ക്രിസ്റ്റ്യന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 'എന്റെ പങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ നോക്കൂ. എനിക്ക് ഇന്നലെ രാത്രി അത്ര നല്ല സമയമായിരുന്നില്ല. പക്ഷേ, അത് സ്‌പോര്‍ട്‌സ് ആണ്. എന്തായാലും എന്റെ പങ്കാളിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അവളെ വെറുതെ വിടൂ,' ക്രിസ്റ്റ്യന്‍ കുറിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍