കോലിയുടെ അടുത്തേക്ക് ഓടിവന്ന് ആരാധകന്‍, തൂക്കിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍; കോലിക്ക് ചിരിയടക്കാനായില്ല (വീഡിയോ)

Webdunia
വ്യാഴം, 26 മെയ് 2022 (14:57 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് എലിമിനേറ്റര്‍ മത്സരത്തിനിടെയുണ്ടായ നാടകീയ രംഗങ്ങള്‍ കണ്ട് നിര്‍ത്താതെ ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആര്‍സിബി താരം കോലിയുടെ അടുത്തേക്ക് ഓടിവന്ന ആരാധകനാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 
 
ലഖ്‌നൗവിന്റെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് മൈതാനത്തേക്ക് ഇറങ്ങി. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന കോലിയെ ലക്ഷ്യംവെച്ചാണ് ഇയാള്‍ ഓടിവന്നത്. ഉടന്‍ തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്ന് ഇയാളെ തൂക്കിയെടുത്ത് ചുമലിലേറ്റി പുറത്തേക്ക് കൊണ്ടുപോയി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article